കുമാരസ്വാമി എന്നെ ശത്രുവായി കണ്ടതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് സിദ്ധരാമയ്യ; സര്‍ക്കാര്‍ വീണതിന് പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ തമ്മില്‍ വാക്ക് പോര് മുറുകുന്നു

. ഭരിക്കാന്‍ അറിയാത്തത് കൊണ്ടാണ് അത്തരം കാര്യങ്ങള്‍ പറയുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ നിലംപതിക്കാന്‍ കാരണം എച്ച് ഡി കുമാരസ്വാമി തന്നെ ശത്രുവായി മാത്രം കണ്ടതുകൊണ്ടാണെന്ന് സൂചിപ്പിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ.

കുമാരസ്വാമി തന്റെ പരാജയം മറച്ചുപിടിക്കാന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണ്. എനിക്ക് എങ്ങനെ അദ്ദേഹത്തിന്റെ ശത്രുവാകാന്‍ സാധിക്കും. ഭരിക്കാന്‍ അറിയാത്തത് കൊണ്ടാണ് അത്തരം കാര്യങ്ങള്‍ പറയുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

സിദ്ധരാമയ്യ അദ്ദേഹത്തിന്റെ ഒന്നാമത്തെ ശത്രുവായി തന്നെ കണക്കാക്കിയെന്ന് നേരത്തെ ഒരു അഭിമുഖത്തിനിടെ എച്ച്ഡി കുമാരസ്വാമി പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് കുമാരസ്വാമി പിന്നീട് വിശദീകരിച്ചിരുന്നു. ഇതിന്
മറുപടിയായിട്ടായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ താഴെ വീണതിന് പിന്നാലെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ തമ്മില്‍ വാക് പോര് കൂടുതല്‍ രൂക്ഷമാകുന്നത്.

Exit mobile version