പാകിസ്താന്‍ രാഷ്ട്രീയത്തിലെ മലയാളി സാന്നിധ്യം; ബിഎം കുട്ടി അന്തരിച്ചു

ആറ് പതിറ്റാണ്ടിലധികമായി പാകിസ്താനില്‍ വിവിധ രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഭാഗമായിരുന്ന ഇദ്ദേഹത്തിന്റെ പൂര്‍ണ്ണ നാമം ബിയ്യത്ത് മൊഹിയുദ്ദീന്‍ കുട്ടി എന്നാണ്

കറാച്ചി: ഇന്ത്യ-പാക് സമാധാന പ്രസ്ഥാനത്തിന്റെ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ബിഎം കുട്ടി (90) അന്തരിച്ചു. മലപ്പുറം തിരൂര്‍ വെലത്തൂര്‍ സ്വദേശിയാണ് ബിഎം കുട്ടി. ഞായറാഴ്ച രാവിലെ കറാച്ചിയില്‍ വെച്ചായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടിലധികമായി പാകിസ്താനില്‍ വിവിധ രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഭാഗമായിരുന്ന ഇദ്ദേഹത്തിന്റെ പൂര്‍ണ്ണ നാമം ബിയ്യത്ത് മൊഹിയുദ്ദീന്‍ കുട്ടി എന്നാണ്.

പാകിസ്താനില്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള പാകിസ്താനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പാകിസ്താന്‍ നാഷണല്‍ പാര്‍ട്ടി എന്നിവയില്‍ ബിഎം കുട്ടി പ്രവര്‍ത്തിച്ചിരുന്നു. സിക്സ്റ്റി ഇയേഴ്സ് ഇന്‍ സെല്‍ഫ് എക്സൈല്‍-എ പൊളിറ്റിക്കല്‍ ഓട്ടോബയോഗ്രഫി’ എന്ന ശ്രദ്ധേയ കൃതി രചിച്ചു.

ജിബി ബിസഞ്ചോ ബലൂചിസ്താന്‍ ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു കുട്ടി. നിലവില്‍, പാകിസ്താന്‍ പീസ് കോയലിഷന്‍(പിപിഎല്‍) സെക്രട്ടറി ജനറലും പാകിസ്താന്‍ ലേബര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറുമാണ്.

Exit mobile version