മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം അറസ്റ്റില്‍: സിബിഐ ഉദ്യോഗസ്ഥരെത്തിയത് മതില്‍ ചാടിക്കടന്ന്: അറസ്റ്റ് നാടകീയമുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മാക്‌സ് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം അറസ്റ്റില്‍. സിബിഐ ഉദ്യോഗസ്ഥര്‍ പി ചിദംബരത്തിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ ചിദംബരം എഐസിസി ആസ്ഥാനത്തെത്തി മാധ്യമങ്ങളെ കണ്ടിരുന്നു. താന്‍ നിരപരാധിയാണെന്ന് പറയുകയും തനിക്കെതിരെ കുറ്റപത്രമില്ലെന്നും പറഞ്ഞിരുന്നു. പത്രസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ ചിദംബരം നേരെ അദ്ദേഹത്തിന്റെ വസതിയിലേക്ക് പോയി.

തുടര്‍ന്ന്, സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എത്തിയെങ്കിലും പൂട്ടിയ ഗേറ്റ് തുറക്കാന്‍ ചിദംബരം തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് മതില്‍ ചാടിക്കടന്ന് സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ് ചെയ്തത്.

ഇരുപതോളം വരുന്ന സിബിഐ സംഘമാണ് ചിദംബരത്തിന്റെ വീട്ടിലെത്തിയത്. മതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ നാലു സിബിഐ ഉദ്യോഗസ്ഥര്‍ വീടിന്റെ മതില്‍ ചാടികടന്ന് വീട്ടുവളപ്പില്‍ പ്രവേശിക്കുകയായിരുന്നു. വീടിന് മുന്നില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

Exit mobile version