വിമാനത്തില്‍ തീ; 59 പേരുമായി പറന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി

വിമാനത്തില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്

ന്യൂഡല്‍ഹി: 59 യാത്രക്കാരുമായി പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. ഡല്‍ഹി-ജയ്പൂര്‍ അലയന്‍സ് എയര്‍ വിമാനം (9×643) ആണ് അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്.

നോസ് ലാന്‍ഡിംഗ് ഗിയറിലെ തകരാറുള്‍പ്പടെ ചില യന്ത്രത്തകരാറുകളുള്ളതിനാലാണ് വിമാനം അടിയന്തരമായി തിരികെ ഇറക്കേണ്ടി വന്നതെന്ന് എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ വ്യക്തമാക്കി. അതേസമയം വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതമാണെന്ന് വിമാന കമ്പനി അറിയിച്ചു. വിമാനത്തില്‍ തീ പടരാതെയിരിക്കാനുള്ള നടപടി സ്വീകരിച്ചെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

Exit mobile version