തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് പുതിയ മേയറിനെ സംബന്ധിച്ച് സൂചന നല്‍കി; വിവാദത്തില്‍പ്പെട്ട് ഗവര്‍ണര്‍

തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നോ എന്ന ചോദ്യത്തിന് ഈയാഴ്ച ആദ്യം ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

ശ്രീനഗര്‍: മെയര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പേ പുതിയ മേയറിനെ
സംബന്ധിച്ച് സൂചന നല്‍കിയ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് വിവാദത്തില്‍.
തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നോ എന്ന ചോദ്യത്തിന് ഈയാഴ്ച ആദ്യം ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

‘മത്സരിക്കാന്‍ സാധിക്കാത്തതില്‍ രണ്ടുപാര്‍ട്ടികളും(നാഷണല്‍ കോണ്‍ഫറന്‍സ്, പി ഡി പി) ഖേദിക്കുകയാണെന്നും തനിക്ക് ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് ശ്രീനഗറിന് പുതിയ മേയറെ ലഭിക്കുമെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. അദ്ദേഹം(പുതിയ മേയര്‍) വിദേശത്തുനിന്ന് വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള ചെറുപ്പക്കാരനാണ്. ഈ നേതാവ് വിജയിച്ചാല്‍ രണ്ടു പാര്‍ട്ടികളും പരിഭ്രമിക്കും. ആ ആണ്‍കുട്ടിയുടെ പേര് മാട്ടു എന്നാണ്. അദ്ദേഹം നല്ല വിദ്യാഭ്യാസമുള്ളയാളാണ്. അദ്ദേഹത്തെ എല്ലാവരും ബഹുമാനിക്കുമെന്നും’ മെയര്‍ പറഞ്ഞു.

ഇതാണ് വിവാദത്തിന് വഴി തെളിയിച്ചിരിക്കുന്നത്. ജമ്മു കശ്മീരില്‍ നാലു ഘട്ടമായാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ പതിനാറിനാണ് തെരഞ്ഞെടുപ്പ് അവസാനിക്കുക. സംഭവത്തിന്റെ പേരില്‍ നാഷണല്‍ കോണ്‍ഫറന്‍സും പി ഡി പിയും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. 13 വര്‍ഷത്തിനു ശേഷമാണ് കാശ്മീരില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Exit mobile version