ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വന്‍ തീപിടിത്തം

നീണ്ട ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമായതായി അഗ്നിരക്ഷ അധികൃതര്‍ അറിയിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വന്‍ തീപിടിത്തം. ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിനു സമീപത്താണ് ആദ്യം തീപിടിച്ചത്. സംഭവത്തെ തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ 34 വാഹനങ്ങള്‍ സ്ഥലത്തെത്തി. നീണ്ട ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമായതായി അഗ്നിരക്ഷ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

അതേസമയം തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ രോഗികളെ ചികില്‍സിക്കുന്നില്ലെന്നും ഡോക്ടര്‍മാരുടെ മുറികളും ഗവേഷണ ലാബുകളുമാണ് ഈ കെട്ടിടത്തിലുള്ളതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഒന്നാം നിലയില്‍ തുടങ്ങിയ തീയുടെ പുക രണ്ടാം നിലയിലേക്കും പടര്‍ന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Exit mobile version