ദിവസവും താന്‍ 18 മണിക്കൂര്‍ ജോലി ചെയ്യും, പൊതുജന സേവനത്തേക്കാള്‍ വലുതല്ല ഒരു മതവും; യോഗി ആദിത്യനാഥ്

ലഖ്നൗ: പൊതുജനസേവനത്തേക്കാള്‍ വലുതല്ല മതമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശനിയാഴ്ച സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരെ പ്രചോദിപ്പിക്കാന്‍ നടത്തിയ പ്രസംഗത്തിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്.

ദിവസവും താന്‍ 18 മണിക്കൂര്‍ സേവനം ചെയ്യുമെന്നും നന്നായി ജോലി ചെയ്യുന്നവരെ ജനങ്ങള്‍ എന്നും ഓര്‍ക്കുമെന്നും യോഗി പ്രസംഗത്തില്‍ വ്യക്തമാക്കി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ച് മനസിലാക്കി അത് പരിഹരിക്കാന്‍ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version