ദേശീയ പതാകയല്ല; സ്വന്തം പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ച് നാഗാ സംഘടനകൾ; ആശംസയുമായി സർക്കാർ

2015-ലാണ് നരേന്ദ്ര മോഡി വിമതരുമായി നാഗാ സമാധാനക്കരാറിൽ ഒപ്പുവെച്ചത്.

കൊഹിമ: രാജ്യം 73-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ ഒരു ദിവസം മുൻപ് നാഗാ സംഘടനകൾ സ്വന്തം പതാക ഉയർത്തി നാഗാ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മണിപ്പൂരിലെ സേനാപതി ജില്ലയിലടക്കം വിപുലമായ പരിപാടികളോടെയാണ് പരിപാടികൾ നടന്നത്. യുണൈറ്റഡ് നാഗാ കൗൺസിലിന്റെ നേതൃത്വത്തിൽ ഒരു പൊതുപരിപാടിയിൽ ആദ്യമായി ഇവിടെ നാഗാ പതാക ഉയർത്തിയതും ശ്രദ്ധേയമായി.

മ്യാന്മറിൽ നിന്നെത്തിയവർ അടക്കം, നൂറ് കണക്കിനാളുകളാണ് ഈ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തത്. നാഗാ പീപ്പിൾസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വൺ ഗോൾ, വൺ ഡെസ്റ്റിനി എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. ഈ സ്വാതന്ത്ര്യദിനാഘോഷത്തെ ഔദ്യോഗികമായി അംഗീകരിച്ച് നാഗാലാന്റ് ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. നാഗാ സ്വാതന്ത്ര്യ ദിനാഘോഷം വൻ വിജയമാകട്ടെ എന്ന ആശംസയോടെയായിരുന്നു ഇത്.

പ്രത്യേക പദവിയുള്ള സംസ്ഥാനമായി നാഗാലാൻഡിനെ അംഗീകരിച്ച് 2015-ലാണ് നരേന്ദ്ര മോഡി വിമതരുമായി നാഗാ സമാധാനക്കരാറിൽ ഒപ്പുവെച്ചത്.

Exit mobile version