ഉറിയില്‍ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; ഇന്ത്യന്‍ സൈന്യം പാകിസ്താന്‍ സേനയെ പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍: ഉറിയില്‍ വീണ്ടും പാക് സേനയുടെ നുഴഞ്ഞുകയറ്റ ശ്രമം. ഭീകരരെ പാക് സേനയുടെ സഹായത്തോടെ അതിര്‍ത്തി കടത്താനാണ് ശ്രമിച്ചത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം പാക് സേനയുടെ ഈ ശ്രമത്തെ പരാജയപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പാക് സേനയുടെ സഹായത്തോടെ ഭീകരരെ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ചത്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷാവസ്ഥ മുതലെടുത്ത് താഴ്‌വരയില്‍ അക്രമം അഴിച്ചുവിടാനായിരുന്നു പാക് ഭീകരരുടെ ശ്രമം എന്നാണ് സൂചന.

സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കാശ്മീരിലും മറ്റ് പ്രദേശങ്ങളിലും വന്‍ സുരക്ഷയാണ് സൈന്യം ഒരുക്കിയിരിക്കുന്നത്. ബാരമുള്ള, ഉറി, അനന്ത്‌നാഗ് തുടങ്ങിയിടങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

Exit mobile version