കഴുമരത്തിലേക്കുള്ള യാത്രയില്‍ കസബിന്റെ ഭയക്കുന്ന മുഖം കണ്ടു..! അവന്‍ അവസാന കുമ്പസാരം നടത്തി, മനസ്സ് തൊട്ട് ആ യുവാവ് പറഞ്ഞു ‘നിങ്ങള്‍ ജയിച്ചു ഞാന്‍ തോറ്റു’

2012 നവംബറില്‍ ആ ശിക്ഷ നടപ്പാക്കിയപ്പോള്‍ നീതി ജയിക്കുകയും തിന്മ മരിക്കുകയും ചെയ്‌തെന്ന് അദ്ദേഹം പറയുന്നു

മുംബൈ: രാജ്യത്തെ നടുക്കിയ ആ ആക്രമണം ആരും മറന്നുകാണില്ല. 2008 നവംബറില്‍ ഉണ്ടായ മുംബൈ ഭീകരാക്രമണം, ഇന്നും അതിന്റെ കനല്‍ കെട്ടടങ്ങിയിട്ടില്ല. ആ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു ലഷ്‌കര്‍ ഇത്വയ്ബ തീവ്രവാദി അജ്മല്‍ കസബ്.

എന്നാല്‍ കസബിനെ തൂക്കിലേറ്റപ്പെടും മുമ്പ് ആരാഞ്ഞ ചോദ്യങ്ങള്‍ക്ക് അയാള്‍ വികാരഭരിതമായി ചിലത് പറഞ്ഞു. കസബിന്റെ അവസാനവാക്കുകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന രമേശ് മഹാല്‍ എന്ന ഉദ്യോഗസ്ഥന്‍.

”നിങ്ങള്‍ ജയിച്ചു, ഞാന്‍ തോറ്റു”, എന്നാണ് കസബ് അവസാനമായി പറഞ്ഞത്. പിടിക്കപ്പെട്ട നിമിഷം മുതല്‍ ചോദ്യങ്ങള്‍ക്ക് നേരിട്ടുള്ള ഉത്തരങ്ങള്‍ കസബ് നല്‍കിയിരുന്നില്ല. അമിതാബ് ബച്ചനെ കാണാനാണ് വിസയെടുത്ത് താന്‍ മുംബൈയിലെത്തിയതെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ക്രൂരമായ ചോദ്യം ചെയ്യലുകള്‍ കൊണ്ട് ഫലമില്ലായിരുന്നു. പിന്നീട് തങ്ങള്‍ കസബിന് ആശ്വാസപ്രദമായ അന്തരീക്ഷം ഒരുക്കിയെന്നും സ്വയം മനസുതുറക്കാന്‍ കാത്തിരുന്നുവെന്നും രമേശ് മഹാല്‍ പറയുന്നു.

എന്നാല്‍ വധശിക്ഷ ലഭിക്കില്ലെന്ന വിശ്വാസം കസബിന് ഉണ്ടായിരുന്നു. കഴുമരത്തിലേക്കുള്ള യാത്രയില്‍ കസബ് ഒന്നും സംസാരിച്ചില്ല. ആദ്യം കണ്ട ധൈര്യശാലിയായ കസബ് ആയിരുന്നില്ല അപ്പോള്‍, മരണഭയമുള്ള കസബായിരുന്നു. കസബിന്റെ വധശിക്ഷ തനിക്കേറ്റവും സന്തോഷം നല്‍കിയ കാര്യമായിരുന്നുവെന്നും മഹല്‍ പറയുന്നു. 2012 നവംബറില്‍ ആ ശിക്ഷ നടപ്പാക്കിയപ്പോള്‍ നീതി ജയിക്കുകയും തിന്മ മരിക്കുകയും ചെയ്‌തെന്ന് അദ്ദേഹം പറയുന്നു.

Exit mobile version