‘സുഷമ യാത്രയായത് ഒരു രൂപയുടെ കടം ബാക്കിയാക്കി’; അഭിഭാഷകന്‍ ഹരീഷ് സാല്‍വേ

ഒരു രൂപ മാത്രം പ്രതിഫലമാണ് കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ സാല്‍വേ അവശ്യപ്പെട്ടത്

ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യാത്രയായത് തനിക്ക് തരാനുള്ള ഒരു രൂപ കടം ബാക്കിയാക്കിയെന്ന് ഇന്ത്യയിലെ പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വേ. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് സുഷമ സ്വരാജുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് ഹരീഷ് സാല്‍വേ പങ്കുവച്ചിരിക്കുന്നത്. ഒരു രൂപ മാത്രം പ്രതിഫലമാണ് കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ സാല്‍വേ അവശ്യപ്പെട്ടത്.

സുഷമ സ്വരാജുമായുള്ള ഫോണ്‍ സംഭഷണത്തില്‍ തന്നെ കാണണമെന്ന് സുഷമ പറഞ്ഞതായി ഹരീഷ് സാല്‍വ പറഞ്ഞു. കേസില്‍ വാദിച്ച് വിജയിച്ചതിനുള്ള ഫീസ് ആയ ഒരു രൂപ കൈപ്പറ്റാന്‍ ബുധനാഴ്ച ആറ് മണിയ്ക്ക് വരൂ എന്ന് തന്നോട് സുഷമ സ്വരാജ് ഫോണില്‍ പറഞ്ഞതായി സാല്‍വേ പങ്കുവയ്ക്കുന്നു. വളരെ വിലപ്പെട്ട ഫീസാണ് അതെന്നും അത് വാങ്ങാന്‍ താന്‍ എത്തുമെന്നും സുഷമയോട് താന്‍ തിരിച്ചു പറഞ്ഞതായു ഹരീഷ് പറയുന്നു.

കുല്‍ഭൂഷണ്‍ ജാദവ് കേസിനു വേണ്ടി പാക്കിസ്ഥാനുമായി നിരവധി തവണ സുഷമ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് 2014 മുതല്‍ 2019 വരെയാണ് സുഷമ വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വെച്ച് ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് സുഷമ സ്വരാജ് മരിച്ചത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ സുഷമയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

Exit mobile version