പാകിസ്താൻ അധീന കാശ്മീർ തിരിച്ചുപിടിക്കൽ അടുത്ത ലക്ഷ്യം; ട്രംപിന്റെ ഒരു മധ്യസ്ഥതയും ആവശ്യമില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 307 റദ്ദാക്കിയ ഉത്തരവിന് പിന്നാലെ ബിജെപി സർക്കാരിന്റെ അടുത്ത അജണ്ട വ്യക്തമാക്കി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെ ഇനി പാക് അധീന കാശ്മീർ തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്ന് രാജ്യസഭയിൽ അദ്ദേഹം പറഞ്ഞു.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുള്ള പ്രമേയത്തെ പിന്തുണച്ച് സംസാരിക്കുമ്പോഴായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം. അനധികൃതമായി ഇന്ത്യയിൽ നിന്ന് തട്ടിയെടുത്ത സ്ഥലം തിരികെ നൽകാൻ ട്രംപിന് പാകിസ്താനോട് പറയാമെന്നും അതല്ലാതെ കാശ്മീർ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഒരു മധ്യസ്ഥയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാക് അധീന കാശ്മീർ തിരിച്ചുപിടിക്കുക എന്ന അജണ്ട മുൻനിർത്തിയുള്ള നീക്കങ്ങൾ നിശ്ചയദാർഢ്യത്തോടെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നടത്തും.

നരസിംഹ റാവു സർക്കാരിന്റെ കാലത്ത് പാർലമെന്റ് ഒന്നിച്ച് നിന്ന് പാക് അധീന കാശ്മീർ തിരിച്ചു പിടിക്കാനായി ബിൽ പാസാക്കിയിരുന്നതായും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

Exit mobile version