വെല്ലൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമാധാനപരം; ഉച്ചവരെ 35 ശതമാനം വോട്ട് രേഖപ്പെടുത്തി

മണ്ഡലത്തിലെ 1553 ബൂത്തുകളില്‍ 179 എണ്ണം അതീവ ജാഗ്രത ബൂത്തുകളാണ്.

വെല്ലൂര്‍; വെല്ലൂരില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു. ഉച്ച വരെ 35 ശതമാനം ആളുകള്‍ വോട്ടു രേഖപ്പെടുത്തി. മണ്ഡലത്തിലെ 1553 ബൂത്തുകളില്‍ 179 എണ്ണം അതീവ ജാഗ്രത ബൂത്തുകളാണ്. ഇവിടെ ഇരുപത് കമ്പനി കേന്ദ്ര സേനയെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.

വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയില്‍ നിന്ന് കണക്കില്‍ പെടാത്ത 11 ലക്ഷം രൂപ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

ആരോപണ വിധേയനായ കതിര്‍ ആനന്ദ് തന്നെയാണ് ഡിഎംകെ സ്ഥാനര്‍ത്ഥി. ന്യൂ സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി നേതാവ് എസി ഷണ്മുഖമാണ് എഡിഎംകെ സ്ഥാനര്‍ത്ഥി. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക.

Exit mobile version