മോഡിയുടെ ആസ്തികളില്‍ അഞ്ച് വര്‍ഷം കൊണ്ട് 52 ശതമാനത്തിന്റെ വര്‍ദ്ധനവ്; സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ ആസ്തികളില്‍ അഞ്ച് വര്‍ഷം കൊണ്ട് 52 ശതമാനത്തിന്റെ വര്‍ദ്ധനവ്.
നാമനിര്‍ദ്ദേശ പട്ടികയിലാണ് സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പറയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 1.27 കോടി രൂപയുടെ നിക്ഷേപമാണ് ഉള്ളത്. സമ്പാദ്യങ്ങളില്‍ ഏറ്റവും വലുതാണിത്.

ജംഗമസ്വത്ത് 1.41 കോടിയും, മറ്റ് സ്വത്തുകളുടെ മൂല്യം 1.10 കോടിയുമാണ്. ആകെ ആസ്തി 2.51 കോടി രൂപയാണ്. മോഡിയുടെ ജംഗമ സ്വത്തുക്കള്‍ 2014 ല്‍ നിന്ന് 2019 ലേക്ക് എത്തിയപ്പോള്‍ 114.15 ശതമാനമാണ് വര്‍ദ്ധിച്ചത്. 2014 ല്‍ 65.91 ലക്ഷം രൂപ മൂല്യമുള്ള ജംഗമ സ്വത്താണ് മോഡിയുടെ പേരില്‍ ഉണ്ടായിരുന്നത്.

നിക്ഷേപങ്ങള്‍ക്ക് ലഭിച്ച പലിശയും പ്രധാനമന്ത്രി പദത്തിലെ ശമ്പളവുമാണ് വരുമാനത്തിന്റെ സ്രോതസ്സായി പറയുന്നത്. തന്റെ പേരില്‍ കേസുകളൊന്നും നിലവിലില്ലെന്നും മോഡി സത്യവാങ് മൂലത്തില്‍ പറയുന്നു.

Exit mobile version