മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് സഹായവുമായി മലയാളി നേപ്പാളില്‍; കുടുംബത്തിന് സഹായധനം കൈമാറി മാതൃകയായി മലബാര്‍ ബേക്കേഴ്സ് ഉടമ

പത്തനംതിട്ട: അപകടത്തില്‍ മരണപ്പെട്ട തന്റെ തൊഴിലാളിയുടെ കുടുംബത്തിന് സഹായവുമായി മലയാളി ഉടമ നേപ്പാളില്‍. തൊഴിലാളിയും ഉടമയും തമ്മിലുള്ള നല്ല മാതൃക ലോകത്തിന് പകരുകയാണ് മലബാര്‍ ബേക്കേഴ്സ് ഉടമ വിനീഷും സഹപ്രവര്‍ത്തകരും.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പത്തനംതിട്ട ജില്ലയിലെ അടൂരിലെ മലബാര്‍ ബേക്കേഴ്സ് സ്ഥാപനത്തിലെ സ്റ്റാഫ് ആയിരുന്ന നേപ്പാള്‍ സ്വദേശി മംഗള്‍ പാണ്ഡെ പാലക്കാടിന് സമീപം ട്രെയിനില്‍ നിന്ന് വീണ് മരണപ്പെട്ടത്.

തുടര്‍ന്ന് തന്റെ പ്രിയപ്പെട്ട സ്റ്റാഫിന്റെ നേപ്പാളിലെ വസതിയില്‍ എത്തി മാതാപിതാക്കള്‍ക്ക് സഹായധനമായി 520000 രൂപ കൈമാറിയാണ് വിനീഷും സഹപ്രവര്‍ത്തകരും മാതൃകയാവുന്നത്.

Exit mobile version