ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ അപ്രതീക്ഷിത തീപിടുത്തത്തില്‍ നിന്നും രക്ഷിച്ചത് നിരവധി ജീവനുകള്‍; ഒടുവില്‍ ആരോരുമറിയാതെ യുവതിക്ക് ദാരുണാന്ത്യം; സ്വാതിയുടെ ജീവത്യാഗത്തില്‍ കണ്ണീര്‍ മഴ

സ്വാതിയുടെ ഫ്ളാറ്റ് അഞ്ചാം നിലയിലാണ്. പത്താമത്തെ നിലയില്‍ നിന്നാണ് കുടുങ്ങിക്കിടന്ന നിലയില്‍ സ്വാതിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

ന്യൂഡല്‍ഹി: ഡല്‍ഹി ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ ഉണ്ടായ അപ്രതീക്ഷിത തീപിടുത്തത്തില്‍ നിന്നും നിരവധി ജീവനുകള്‍ രക്ഷിച്ച യുവതിക്ക് ഒടുവില്‍ ദാരുണാന്ത്യം. ഇന്റീരിയര്‍ ഡിസൈനറായ സ്വാതിയെന്ന യുവതിയാണ് മറ്റുള്ളവരെ രക്ഷിക്കുന്നതിനിടയില്‍ ജീവത്യാഗം ചെയ്തത്. ‘തുലിപ് ഓറഞ്ച്’ അപ്പാര്‍ട്ട്‌മെന്റില്‍ പുലര്‍ച്ചെ രണ്ടരയോടെ ഉണ്ടായ തീപിടുത്തത്തിലാണ് ഇന്റീരിയര്‍ ഡിസൈനറായ സ്വാതി മരിച്ചത്. പുലര്‍ച്ചെയുണ്ടായ തീപിടുത്തമുണ്ടായെന്ന് തിരിച്ചറിഞ്ഞ സ്വാതി ഉടന്‍ എല്ലാവരെയും വിവരം അറിയിക്കുകയും കെട്ടിടത്തില്‍ ഉണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തുകയും ചെയ്തു. പക്ഷെ തീപിടുത്തത്തില്‍ സ്വാതി കുടുങ്ങുകയായിരുന്നു.

തീപിടുത്തത്തില്‍ വെന്തുമരിച്ച സ്വാതിയുടെ മൃതദേഹം രണ്ട് മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. സ്വാതിയുടെ ഫ്ളാറ്റ് അഞ്ചാം നിലയിലാണ്. പത്താമത്തെ നിലയില്‍ നിന്നാണ് കുടുങ്ങിക്കിടന്ന നിലയില്‍ സ്വാതിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. മറ്റുള്ളവരെ രക്ഷിക്കാനായി കയറിയ സ്വാതി ഫ്‌ളാറ്റില്‍ കുടുങ്ങുകയായിരുന്നെന്നാണ് സൂചന.

അതേസമയം, തീപിടുത്തമുണ്ടായി 45 മിനിറ്റിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയത്.

36 ഫ്ളാറ്റുകള്‍ ഉള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ- അറ്റകുറ്റ ചുമതലയുള്ള കമ്പനിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കണ്ടെത്തി.

Exit mobile version