ഡോളറിന് 74 രൂപ! കൂപ്പുകുത്തി രൂപ

രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. ഡോളറിനെതിരായ വിനിമയ നിരക്ക് 74 രൂപയിലെത്തി. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുതിച്ചതും ആഗോള തലത്തില്‍ ഡോളര്‍ ശക്തി പ്രാപിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയുവാന്‍ കാരണമായത്.

സൂചിക സെന്‍സെക്‌സ് മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി. 806.47 പോയിന്റ് കുറഞ്ഞ് സെന്‍സെക്‌സ് 35169.16ല്‍ എത്തിയപ്പോള്‍ നിഫ്റ്റി 259 പോയിന്റ് താഴ്ന്ന് 10599.25ല്‍ എത്തി

രാജ്യാന്തര വിപണിയില്‍ എണ്ണ വില ബാരലിന് 86 ഡോളറിലേക്ക് ഉയരുകയും ചെയ്തത് വിപണിയെ സ്വാധീനിച്ചു. ഏതാണ്ടെല്ലാ രംഗങ്ങളിലുമുള്ള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 7% താഴ്ന്നു. ഹീറോ മോട്ടോ കോര്‍പ് 5.45%, ടിസിഎസ് 4.54%, അദാനി പോര്‍ട്‌സ് 4.17%, ഒഎന്‍ജിസി 3.74% എന്നിങ്ങനെ ഇടിവ് നേരിട്ടു. ചന്ദ കൊച്ചാറിന്റെ രാജിവാര്‍ത്ത വന്നതോടെ ഐസിഐസിഐ ബാങ്കിന്റെ ഓഹരിവില കുതിച്ചു. 4% വര്‍ധനയാണുണ്ടായത്.

Exit mobile version