സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്

നിലവനിലെ റവന്യൂ കമ്മി 6928 കോടിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം ചെലവിന്റെ 19.95 ശതമാനം പെന്‍ഷന് വേണ്ടി ഉപയോഗിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നു. നിലവനിലെ റവന്യൂ കമ്മി 6928 കോടിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം ചെലവിന്റെ 19.95 ശതമാനം പെന്‍ഷന് വേണ്ടി ഉപയോഗിച്ചു. 15.13 ശതമാനമാണ് പലിശയിനത്തിലെ ചെലവ്. പെന്‍ഷന്‍-പലിശ ചെലവ് സര്‍വകാല റെക്കോര്‍ഡിലാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രണ്ട് വര്‍ഷം മുന്‍പുള്ള ഫണ്ടിനു പോലും ബില്‍ നല്‍കിയില്ല.

Exit mobile version