താന്‍ സ്ഥിരം മദ്യം കഴിക്കാറില്ല; എന്ന് പറയുന്നവര്‍ ഒന്ന് ശ്രദ്ധിച്ചോളൂ! ‘ചെറിയ തോതിലുള്ള മദ്യപാനം പോലും നിങ്ങളെ ഈ ലോകത്ത് നിന്നു തന്നെ പറഞ്ഞയച്ചേക്കാം’

ഇന്ത്യയില്‍ നടന്നിട്ടുള്ള വിവിധ പഠനങ്ങളനുസരിച്ച് പുരുഷന്മാരില്‍ 75 ശതമാനം പേരും ജീവിതത്തില്‍ ചിലപ്പോഴെങ്കിലും മദ്യപിക്കുന്നവരാണ്. സ്ത്രീകളില്‍ ഇത് ഏതാണ്ട് അഞ്ച് ശതമാനമാണ്. എന്നാല്‍, പുരുഷന്മാരില്‍ 10 ശതമാനം പേരാണ് സ്ഥിരം മദ്യപാനത്തിന് (Alcohol Dependence Disorder) അടിമപ്പെടുന്നത്.

താന്‍ സ്ഥിരം മദ്യം കഴിക്കാറില്ല ഇടയ്ക്ക് ഒരു പെഗ് എന്ന് പറയുന്ന മദ്യപാന ശീലം ഉള്ളവര്‍ ഏറെയാണ്. എന്നാല്‍ അങ്ങനെ കഴിച്ചാലും മദ്യം അപകടം തന്നെയാണ് എന്നാണ് പുതിയ പഠനം പറയുന്നത്. ചെറിയ അളവിലുള്ള മദ്യം പോലും ഒരു വ്യക്തിയെ അകാല മരണത്തിലേക്കും അര്‍ബുദം പോലുള്ള മാരക രോഗങ്ങളിലേക്കും നയിക്കുമെന്നാണ് പഠനം.

ചെറുപ്പക്കാരേയും മുതിര്‍ന്നവരേയും മദ്യപാനം ഒരേ പോലെയാണ് ബാധിക്കുന്നത്. മുതിര്‍ന്നവരില്‍ രോഗം ബാധിക്കാനോ ജീവഹാനി സംഭവിക്കാനോ ഉള്ള സാധ്യത വളരെ കൂടുതലാണെന്ന് മാത്രം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയുള്ള മദ്യപാനം, അത് ചെറിയ അളവിലാണെങ്കില്‍ കൂടിയും വലിയ അപകടങ്ങളിലേക്ക് നമ്മളെ എത്തിക്കും എന്നാണ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

ഒന്നോ രണ്ടോ പെഗുകള്‍ കഴിക്കുക എന്നത് വലിയ കാര്യമൊന്നുമല്ല എന്നതായിരുന്നു പലരുടേയും ധാരണ. ചെറിയ അളവിലുള്ള മദ്യപാനം ആരോഗ്യത്തിന് നല്ലതാണെന്ന് മുന്‍കാല പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. പക്ഷേ ചെറിയ തോതിലുള്ള മദ്യപാനം പോലും നിങ്ങളെ ഈ ലോകത്ത് നിന്നു തന്നെ പറഞ്ഞയച്ചേക്കാം.”

രക്തസമ്മര്‍ദ്ദം, പ്രമേഹം, ലിവര്‍ സിറോസിസ്, അര്‍ബുദം എന്നിവ സംഭവിക്കുമ്പോള്‍ അവയെല്ലാം പാരമ്പര്യ രോഗങ്ങളാണോ എന്ന് ചിന്തിക്കുന്നവരാണ് നമ്മളിലേറെയും. എന്നാല്‍ ആഴ്ചയില്‍ രണ്ടോ അതിലധികമോ ഉള്ള മദ്യപാനമാണ് ഇതിന് കാരണം. ദിവസേന ഒന്നോ രണ്ടോ ഗ്ലാസ് വൈന്‍ കുടിക്കുന്നതും മദ്യം സേവിക്കുന്നതും ഹൃദയ ധമനികള്‍ക്ക് അത്യുത്തമം എന്നതായിരുന്നു പലരുടേയും ധാരണ.

പക്ഷേ ദിവസേനയുള്ള മദ്യപാനം കാന്‍സറിലേക്കായിരിക്കും പലരേയും കൊണ്ടു ചെന്നെത്തിക്കുക. ചെറുപ്പക്കാര്‍ക്ക് സംഭവിക്കുന്ന ഹൃദയാഘാതം, അകാല മരണം എന്നിവയെല്ലാം ഇത്തരത്തിലുള്ള മദ്യാപാനം മൂലമാണ് ഉണ്ടാകുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

അമിത മദ്യപാനത്തിന്റെ ശാരീരിക പ്രത്യാഘാതങ്ങള്‍

മദ്യം കരളിനെ നശിപ്പിക്കുന്ന ഒന്നാണെന്ന് നിരവധി പഠനങ്ങളില്‍ നിന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ‘സിറോസിസ്’ എന്ന രോഗത്തിനു മുന്‍പ് മദ്യപാനം നിര്‍ത്തിയാല്‍ കരള്‍ രോഗം ശമിച്ചേക്കും. എന്നാല്‍ ‘സിറോസിസ്’ വന്നുകഴിഞ്ഞാല്‍ മദ്യം നിര്‍ത്തിയാലും കാര്യമായ ഫലം ഉണ്ടാകണമെന്നില്ല.

രോഗി രക്തം ഛര്‍ദ്ദിക്കുകയും മരണത്തോടടുക്കുകയും ചെയ്യും. മദ്യം ‘പാന്‍ക്രിയാസ് ഗ്രന്ഥിയെ ബാധിക്കുകയും മാരകമായ പാന്‍ക്രിയാറ്റെറ്റിസ്(Pancreatits)എന്നരോഗം ഉണ്ടാക്കുകയും ചെയ്യുന്നു. മരണ സാധ്യത വളരെകൂടിയ ഒരവസ്ഥയാണിത്. അമിത മദ്യപാനം മസ്തിഷ്‌ക്കത്തെ ബാധിക്കുമ്പോള്‍ ഓര്‍മകള്‍ നശിച്ചുതുടങ്ങുന്നു. നാഡീ ഞെരമ്പുകളേയും മദ്യം പ്രതികൂലമായി ബാധിക്കുന്നു. ഈ ദോഷഫലങ്ങളെല്ലാം എല്ലാവരിലും ഒരുപോലെ കാണണമെന്നില്ല.

Exit mobile version