ബിനാമി ഇടപാട്; ജേക്കബ് തോമസിന്റെ ഭൂമി ആദായ നികുതി വകുപ്പ് കണ്ടുകെട്ടുന്നു

ആദായ നികുതി വകുപ്പ് ചെന്നൈ യൂനിറ്റിന്റേതാണ് നടപടി

ചെന്നൈ: ഡിജിപി ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ ഭൂമി ആദായ നികുതി വകുപ്പ് കണ്ടുകെട്ടുന്നു. തമിഴ്‌നാട് വിരുതനഗറിലെ 50.33 ഏക്കര്‍ ഭൂമിയാണ് കണ്ടുകെട്ടുന്നത്. ബിനാമി ഇടപാടിലൂടെയാണ് ഭൂമി സ്വന്തമാക്കിയതെന്ന് കണ്ടെത്തിയതൊടെയാണ് വകുപ്പിന്റെ നടപടി. ആദായ നികുതി വകുപ്പ് ചെന്നൈ യൂനിറ്റിന്റേതാണ് നടപടി.

രണ്ട് ഇടപാടുകളിലായാണ് ഭൂമി വാങ്ങിയതെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂമി കണ്ടുകെട്ടുന്നത് സംബന്ധിച്ച് ജേക്കബ് തോമസിന്റെ കേരളത്തിലെ വീടുകളില്‍ നോട്ടീസ് പതിപ്പിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയുടെ പേരിലാണ് വീട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും ആദായ നികുതി വകുപ്പ് കണ്ടെത്തി.

Exit mobile version