ദൈവകൃപയില്‍ വിജയം അന്‍വറിന് ഉറപ്പ്; പിവി അൻവർ

മലപ്പുറം: യുഡിഎഫിൽ നിന്നും പതിനായിരം വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍. ദൈവകൃപയില്‍ വിജയം അന്‍വറിന് ഉറപ്പാണെന്നും അന്‍വര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ആര്യാടന്‍ ഷൗക്കത്ത് മൂന്നാം സ്ഥാനത്തുപോകുമെന്നും ഇന്ന് തനിക്ക് കിട്ടിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും അൻവർ പറഞ്ഞു.

കോണ്‍ഗ്രസിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ എം സ്വരാജിന് പോയി. ഷൗക്കത്ത് ജയിക്കുമെന്ന് കരുതിയാണ് അവര്‍ സ്വരാജിന് വോട്ട് ചെയ്തതെന്നും സ്വരാജിന് അന്‍പതിനായിരം വോട്ടുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ പാവപ്പെട്ടവന്റെ പ്രാര്‍ഥന കേട്ടിട്ടുണ്ടെങ്കില്‍ പടച്ചതമ്പുരാന്‍ നാളെ രാവിലെ പതിനൊന്നുമണിയോടെ അന്‍വര്‍ ജയിക്കുമെന്നും ഇത് ജനവിധിയാണ് എന്നും സ്വരാജ് ആയിരിക്കും രണ്ടാം സ്ഥാനത്ത് എത്തുകയെന്നും അന്‍വര്‍ പറഞ്ഞു.

Exit mobile version