കണ്ണൂര്‍: പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചിട്ടും കൊലക്കേസ് പ്രതികള്‍ക്കെതിരെ കേസെടുക്കാതെ പൊലീസ്. തലശ്ശേരിയില്‍ വെച്ചാണ് കൊടി സുനി, മുഹമ്മദ് ഷാഫി, ഷിജിത്ത് എന്നിവര്‍ മദ്യപിച്ചത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ ഇവര്‍ക്ക് മദ്യം എത്തിച്ചു നല്‍കിയവര്‍ക്കെതിരെയും അന്വേഷണമില്ല.
സംഭവം മൂന്നു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കി ഒതുക്കാനാണ് പൊലീസിന്റെ ശ്രമം. പൊലീസിന്റെ ഒത്താശ പരോള്‍ നിഷേധിക്കാതിരിക്കാനാണ് എന്നാണ് ഉയരുന്ന ആരോപണം.