ഇടുക്കി: പീരുമേട്ടിൽ വന്നതിനുള്ളിൽ ആദിവാസി സ്ത്രീ സീതയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ഭർത്താവ് ബിനുവിനെ പോലിസ് കസ്റ്റഡിയിൽ എടുത്തു.
തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീതയെ വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ് ബിനു പറഞ്ഞിരുന്നത്. എന്നാൽ വന്യ മൃഗ ആക്രമണ ലക്ഷണം ഒന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയില്ല.
സീതയുടെ തല പല തവണപരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചുവെന്ന് കണ്ടെത്തി.വലതു ഭാഗവും ഇടതു ഭാഗവും ഇടിപ്പിച്ചിട്ടുണ്ട്. പുറകിൽ വീണ പാടുണ്ട്.
മുഖത്തും കഴുത്തിലും മൽപ്പിടുത്തം നടന്ന പാടുകൾ ഉണ്ട്.
താഴേക്ക് ശക്തിയായി പാറയിലേക്ക് മലർന്നു വീണിട്ടുണ്ട്.ചെറിയ ദൂരം കാലിൽ പിടിച്ചു വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്.ഇടത് വശത്തെ ഏഴു വാരിയെല്ലുകളും വലത് വശത്തെ ആറു വാരിയെല്ലുകളും പൊട്ടിയിട്ടുണ്ട്.മൂന്നെണ്ണം ശ്വാസകോശത്തിൽ കയറി.നാഭിക്ക് തൊഴി കിട്ടിയിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു
