ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ ഫെബ്രുവരി 20 ന് മുമ്പ് തീരുമാനിക്കും; മുല്ലപ്പള്ളി രാമചന്ദ്രന്‍

വിജയ സാധ്യതയ്ക്കാണ് മുന്‍ഗണനയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനെപ്പറ്റി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥാനാര്‍ത്ഥികളെ അടുത്തമാസം 20ന് മുമ്പ് തീരുമാനിക്കുമെന്നും വിജയ സാധ്യതയ്ക്കാണ് മുന്‍ഗണനയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സംഘടന ചുമതലയുളളവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. കൂടാതെ തെരഞ്ഞെടുപ്പ് മുന്നോരുക്കങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുതകള്‍ കേരളത്തിലെ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും ഓരോ മണ്ഡലത്തില്‍ നിന്നും മൂന്ന് പേരുടെ പട്ടിക സമര്‍പ്പിക്കാനാണ് ഹൈക്കമാന്‍ഡ് നല്‍കിയ നിര്‍ദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version