പാലക്കാട്: പാലക്കാട്, കൊല്ലം, കോട്ടയം, കലക്ടറേറ്റുകളില്‍ ഇമെയിൽ ബോംബ് ഭീഷണി. സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡും പൊലീസും
ജീവനക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തി.
കലക്ടര്‍മാരുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇന്ന് രാവിലെയാണ് കൊല്ലത്ത് ഭീഷണി സന്ദേശമെത്തിയത്. എന്നാൽ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
സമാനമായ നിലയിലാണ് കോട്ടയം കലക്ടറേറ്റിലും ബോംബ് ഭീഷണി സന്ദേശം എത്തിയത്. ജീവനക്കാരെ ഒഴിപ്പിച്ച് നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.