‘ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ‘, പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധർ ഡോ. മാത്യു സാമുവൽ കളരിക്കൽ വിടവാങ്ങി

ചെന്നൈ: പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധർ ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു. ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന മാത്യു സാമുവലിനെ 2000ത്തിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു.
ആൻജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങൾ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവർത്തനങ്ങളുടെ പേരിലാണ് അദ്ദേഹം ആദരിക്കപ്പെടുന്നത്.

നാഷണൽ ആൻജിയോപ്ലാസ്റ്റി രജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത് അദ്ദേഹമാണ്. കൊറോണറി ആൻജിയോപ്ലാസ്റ്റി, കരോട്ടിങ് സ്റ്റെൻഡിങ്, കൊറോണറി സ്റ്റെൻഡിങ് തുടങ്ങിയവയിൽ വിദഗ്ധനായിരുന്നു ഡോ. മാത്യു സാമുവൽ കളരിക്കൽ.

രാജ്യത്ത് ആദ്യമായി കൊറോണറി ആൻജിയോപ്ലാസ്റ്റി നടത്തിയത് ഡോ. മാത്യു സാമുവലാണ്.

Exit mobile version