പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ ക്രൂരയായ അമ്മ, കുറ്റപ്പെടുത്തലുകൾ കേൾക്കാൻ ഇനി ദിവ്യയില്ല

കൊല്ലം: പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച കുണ്ടറ കാഞ്ഞിരംകോട് സ്വദേശി ദിവ്യ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ വച്ചാണ് മരണം. ആറുമാസം ഗര്‍ഭിണിയായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന ദിവ്യ പിഎസ്‌സി പരീക്ഷയില്‍ മികച്ച റാങ്കോടെ മലപ്പുറം ജില്ലയിലെ എല്‍പി യുപി അധ്യാപക തസ്തികയില്‍ നിയമനത്തിന് കാത്തിരിക്കുകയായിരുന്നു.

2019ല്‍ അമ്മ മരിച്ചതോടെ ദിവ്യക്ക് ചെറിയ മാനസ്സിക പ്രശ്‌നങ്ങളുണ്ടായിരുന്നു. 2020ല്‍ വിവാഹിതയായ ദിവ്യ 2021ല്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാൽ പ്രസവത്തെ തുടര്‍ന്നുണ്ടായ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ തുടര്‍ന്ന് നൂലുകെട്ട് ചടങ്ങിന്റെയന്ന് ആത്മഹത്യാശ്രമം നടത്തി.

രണ്ടുമാസം കഴിഞ്ഞ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചു. ഉടന്‍ മാനസ്സിക നില വീണ്ടെടുത്ത് കുഞ്ഞിനെ രക്ഷിച്ചെങ്കിലും തൊട്ടടുത്ത നിമിഷം വീണ്ടും വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

Exit mobile version