വയനാട്ടിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന, നാട്ടുകാർക്ക് നേരെ പാഞ്ഞടുത്തു,യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കല്പറ്റ: വയനാട്ടിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങിയത് നാട്ടുകാരെ ഒന്നടങ്കം ഭീതിയിലാക്കിയിരികുകയാണ്. കാട്ടിക്കുളം- പനവല്ലി റോഡിലെ കപ്പിക്കണ്ടിയിലാണ് കാട്ടാനയിറങ്ങിയത്.

കഴിഞ്ഞ ദിവസമാണ് സംഭവം. റോഡിൽ നിന്ന് ഉയരത്തിലുള്ള കാപ്പിത്തോട്ടത്തിൽ കാട്ടാനയുടെ സാന്നിധ്യം മനസിലാക്കിയതിനെ തുടർന്ന് റോഡിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.

കാപ്പിത്തോട്ടത്തിലെ ഫെൻസിങ് തകർത്ത ആന റോഡിലേക്ക് ഇറങ്ങി റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ കുത്തിമറിച്ചിട്ടു. ആനയുടെ മുന്നിലകപ്പെട്ട ഒരു യുവാവ് തലനാഴിക്കാണ് ജീവനും കൊണ്ട് രക്ഷപ്പെട്ടത്.

Exit mobile version