കോഴിക്കോട്: മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിന്റെ ചെറുമക്കള്‍. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോര്‍ഡില്‍ ഹര്‍ജി നല്‍കിയ സുബൈദയുടെ മക്കളാണ് ഇപ്പോൾ നിലപാട് മാറ്റിയത്.
സിദ്ദിഖ് സേഠിന്റെ ചെറുമക്കളുടെ അഭിഭാഷകനാണ് നിലപാട് വഖഫ് ട്രൈബ്യൂണലിനെ അറിയിച്ചത്. ഭൂമി വഖഫല്ലെന്ന് ഫാറൂഖ് കോളജിന് വേണ്ടി ഹാജരായ അഭിഭാഷകരും ട്രൈബ്യൂണലിന് മുന്‍പാകെ വാദിച്ചു.
അതേസമയം, സിദ്ദിഖ് സേഠിന്റെ നിലപാട് മാറ്റം ഫാറൂഖ് കോളജിനും മുനമ്പം നിവാസികള്‍ക്കും സഹായകമാകും. ഇതുവരെയുള്ള നടപടികളില്‍ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന നിലപാട് സ്വീകരിച്ചവര്‍ അതില്‍ നിന്ന് മാറിയതിനെ ട്രൈബ്യൂണല്‍ എങ്ങനെ കാണും എന്നത് പ്രധാനമാണ്.
എന്നാൽ സിദ്ദിഖ് സേഠിന്റെ രണ്ടുമക്കള്‍ മുനമ്പത്തെ ഭൂമി വഖഫാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
അതേസമയം, ഭൂമി ഫാറൂഖ് കോളജിന് രജിസ്റ്റര്‍ ചെയ്തുനല്‍കിയപ്പോള്‍ ഭൂമിയുടെ ക്രയവിക്രയം പൂര്‍ണമായും നല്‍കിയതായി പരാമര്‍ശമുണ്ട്. മാത്രമല്ല, ശേഷിച്ച ഭൂമി ഉടമസ്ഥര്‍ക്ക് തിരികെ ലഭ്യമാക്കാനും വ്യവസ്ഥയുണ്ടായിരുന്നു. അതിനാല്‍ ഈ പരാമര്‍ശങ്ങള്‍ ഭൂമി വഖഫ് അല്ലെന്നതിന് തെളിവാണെന്നായിരുന്നു സുബൈദയുടെ മക്കളുടെ അഭിഭാഷകന്റെ വാദം.