കണ്ണൂർ: ദേഹത്ത് ആഴത്തിൽ മുറിവുകളുള്ള ആനയെ
ക്ഷേത്രത്തിൽ എഴുന്നള്ളിച്ച് കൊടും ക്രൂരത.കണ്ണൂർ ജില്ലയിലെ തളാപ്പിലെ സുന്ദരേശ്വര ക്ഷേത്രത്തിലാണ് സംഭവം.
പഴുത്തൊലിക്കുന്ന മുറുവുകളുള്ള ആനയെ എഴുന്നള്ളിക്കുന്നതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. മംഗലാംകുന്ന് ഗണേശൻ എന്ന ആനയോടാണ്
കണ്ണില്ലാ ക്രൂരത.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ തുടർന്ന് വനം വകുപ്പ് നടപടി സ്വീകരിച്ചു. ആനയുടെ കാലിനും പരിക്കുണ്ട്. കാലുകളിലെ മുറിവുകൾ പഴുത്ത നിലയിലാണ്. മൂന്നു കിലോമീറ്ററോളം ദൂരമാണ് ആനയെ നടത്തിയത്.
ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ ഉപയോഗിക്കരുതെന്ന് നിയമം കാറ്റിൽ പറത്തിയാണ് എഴുന്നള്ളിച്ചത്. മണിക്കൂറുകളോളം ആനയെ എഴുന്നള്ളിപ്പിനായി നിർത്തിച്ചു. ഇതു കണ്ട് നാട്ടുകാർ ചോദ്യം ചെയ്‌തെങ്കിലും എഴുന്നള്ളിപ്പ് തുടരുകയായിരുന്നുവെന്നും കരി ഉപയോഗിച്ചു മുറിവ് മറച്ചു വയ്ക്കാൻ പാപ്പാന്മാർ ശ്രമിച്ചതായും നാട്ടുകാർ പറയുന്നു.