വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി; ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് തുടര്‍ച്ചയായി പീഡിപ്പിച്ചത് നാലുവര്‍ഷം! പരാതിയുമായി പതിനാറുകാരി

വീടിന്റെ മുകളിലത്തെ നിലയില്‍ വെച്ച് ബന്ധുവാണ് പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. അതിന് ശേഷം മയക്കുമരുന്ന് കലര്‍ത്തി വെള്ളം കുടിപ്പിച്ച അബോധാവസ്ഥയിലാക്കി തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി

ഹൈദരാബാദ്: ഹൈദരാബാദില്‍ വീഡിയോ കാണിച്ച് ഭീഷണിപെടുത്തി ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് തുടര്‍ച്ചയായി നാലുവര്‍ഷം പീഡിപ്പിച്ചതായി പതിനാറുകാരിയുടെ പരാതി. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യതിട്ടുണ്ട്. വീടിന്റെ മുകളിലത്തെ നിലയില്‍ വെച്ച് ബന്ധുവാണ് പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. അതിന് ശേഷം മയക്കുമരുന്ന് കലര്‍ത്തി വെള്ളം കുടിപ്പിച്ച അബോധാവസ്ഥയിലാക്കി തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

തുടര്‍ന്ന ബന്ധുവും സുഹൃത്തുകളും വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പികുകയായിരുന്നു. ശേഷം മയക്കുമരുന്ന് കലക്കിയ വെള്ളം കുടിപ്പിക്കുകയും അബോധാവസ്ഥയിലായ തന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തതായി പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. പിന്നീട് ഈ ചിത്രങ്ങള്‍വെച്ച് ഭീഷണിപ്പെടുത്തിയായിരുന്നു ചൂഷണം. അതേ സമയം ബന്ധുവിന്റെ പെരുമാറ്റത്തില്‍ യാതൊരു പന്തികേടും തോന്നിയിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. എന്നാല്‍ അറസ്റ്റ് ചെയ്ത മൂന്നുപേരെ കൂടാതെ എട്ടു പേര്‍ തന്നെ പീഡനത്തിനിരയാക്കി എന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

Exit mobile version