കടന്നലാക്രമണം, പെരുന്നാൾ ആഘോഷിക്കാൻ വിനോദയാത്ര പോയ സംഘത്തിലെ യുവാവിന് ദാരുണാന്ത്യം

ഗൂഡല്ലൂര്‍: പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി
നീലഗിരി ഗൂഡല്ലൂരിൽ വിനോദയാത്ര പോയ സംഘത്തിന് നേരെ കടന്നൽ ആക്രമണം. ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ വിനോദയാത്രാ സംഘത്തിന് നേരെയാണ് കടന്നൽ ആക്രമണം ഉണ്ടായത്. ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിർ ആണ് മരിച്ചത്.

പരിക്കേറ്റ ഒരാളെ വയനാട്ടിലെ ആശുപത്രിയിലേക്കും, മറ്റൊരാളെ കോഴിക്കോട്ടെ ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്

Exit mobile version