നാലു പൊതികളിലായി ഏഴു കിലോ കഞ്ചാവ്, ബംഗാള്‍ സ്വദേശി ആലുവയിൽ പിടിയിൽ

കൊച്ചി: കഞ്ചാവുമായി ബംഗാള്‍ സ്വദേശിയെ ആലുവയില്‍ എക്സൈസ് പിടിയിൽ. അബ്ദുല്ല മാലിത്യ എന്നയാളാണ് ആലുവ എടത്തലയില്‍ നിന്ന് പിടിയിലായത്.

ഏഴു കിലോ കഞ്ചാവാണ് ഇയാളിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
നാലു പൊതികളിലായി ഏഴു കിലോ കഞ്ചാവാണ് പിടിച്ചത്.

മൂന്നെണ്ണത്തില്‍ രണ്ടു കിലോയും ഒന്നില്‍ ഒരു കിലോയുമുണ്ടായിരുന്നു. കൂടാതെ കഞ്ചാവ് തൂക്കാനുളള ത്രാസുമുണ്ടായിരുന്നു ബാഗില്‍.

Exit mobile version