തൊടുപുഴ: ഇടുക്കിയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്താൻ കഴിയാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ. ഇതോടെ വണ്ടിപെരിയാറ്‍ ഗ്രാമ്പിയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്.
കടുവയുടെ കാലിന് പരിക്കേറ്റിരുന്നു. അതിനാൽ കടുവ
അധികം ദൂരം പോകാനിടയില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഏതാനും ആഴ്ചകളായി വണ്ടിപെരിയാർ മേഖലയിൽ ഭീതിയിലാഴ്ത്തിയ കടുവയെ
പിടികൂടാൻ കൂടു സ്ഥാപിച്ചിരുന്നു.
എന്നാൽ ഫലമൊന്നുമുണ്ടായില്ല. തുടർന്നാണ് മയക്കു വെടിവെച്ച് പിടികൂടാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും കടുവയെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്കായില്ല.
പ്രദേശത്ത് വൈകിട്ട് ആറു വരെ നിരോധനാജ്ഞ തുടരുകയാണ്.
