പോലീസിനെ കണ്ട് ഭയന്നു, എംഡിഎംഎ പായ്ക്കറ്റോടെ വിഴുങ്ങി, യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പോലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പായ്ക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു.
മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. 130 ഗ്രാം എംഡിഎംഎ അടങ്ങിയ പാക്കറ്റ് ആണ് യുവാവ് വിഴുങ്ങിയത്.

എംഡിഎംഎ വിഴുങ്ങിയ കാര്യം താമരശ്ശേരി പൊലീസിന്റെ പിടിയിലായപ്പോള്‍ ഷാനിദ് തന്നെയാണ് വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥര്‍
യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും യുവാവിനെ എത്തിച്ചിരുന്നു. എന്നാല്‍ ചികിത്സയ്ക്കിടെ യുവാവ് മരിച്ചു.

ഷാനിദിന്റെ വയറിനുള്ളില്‍ സിടി സ്‌കാന്‍, എന്‍ഡോസ്‌കോപ്പി പരിശോധനകളിലൂടെ 2 ചെറിയ പ്ലാസ്റ്റിക് പൊതികള്‍ സ്ഥിരീകരിച്ചു. ഈ പൊതികളില്‍ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു.

Exit mobile version