‘വിജയ് ദേവരകൊണ്ട കമന്റിട്ടാല്‍ പഠിക്കാം’: കമന്റ് മാത്രമല്ല കിടിലന്‍ സമ്മാനവും നല്‍കി താരം

ആരാധനാപാത്രങ്ങളായ താരങ്ങളുടെ പ്രതികരണങ്ങള്‍ ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. കഴിഞ്ഞ ദിവസം സോഷ്യലിടത്ത് വൈറലായ വീഡിയോയായിരുന്നു വിദ്യാര്‍ഥികളുടേത്. പരീക്ഷയ്ക്ക് പഠിയ്ക്കണമെങ്കില്‍ വിജയ് ദേവരക്കൊണ്ട കമന്റ് ചെയ്യണമെന്ന് പറഞ്ഞായിരുന്നു വീഡിയോ വൈറലായത്.

കഴിഞ്ഞ ദിവസം ഹര്‍ഷിത റെഡ്ഡി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ‘വിജയ് ദേവരകൊണ്ട ഈ വീഡിയോക്ക് കമന്റ് ചെയ്താല്‍ ഞങ്ങള്‍ പരീക്ഷയ്ക്കുള്ള തയാറെടുപ്പ് ആരംഭിക്കും’ എന്ന് എഴുതിയ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. വീഡിയോയുടെ അടിക്കുറിപ്പായി തങ്ങള്‍ പരീക്ഷയില്‍ തോറ്റാല്‍ പറയാന്‍ തങ്ങള്‍ക്ക് ഒഴിവുകഴിവുണ്ടെന്നും വിജയ്‌യുടെ മേല്‍ പഴി ചാരാമെന്നും പറയുന്നുണ്ട്.

ഇതിന് പിന്നാലെ വിജയ് ദേവരകൊണ്ട തന്നെ ഈ വീഡിയോയ്ക്ക് കമന്റുമായി എത്തി. ‘പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ ഞാന്‍ നിങ്ങളെ നേരിട്ട് വന്ന് കാണാം’ എന്നായിരുന്നു വിജയ്‌യുടെ കമന്റ്. ഇതോടെ വീഡിയോ വൈറലായി.

കമന്റ് ബോക്‌സിലും വിജയ് ദേവരകൊണ്ടയുടെ ആരാധകരുടെ ബഹളമാണ്. മാത്രമല്ല, വീഡിയോയെക്കാള്‍ കൂടുതല്‍ ലൈക്ക് ലഭിച്ചിരിക്കുന്നത് താരത്തിന്റെ കമന്റിനാണ്. വീഡിയോ വൈറലായതിന് പിന്നാലെ സമാനരീതിയിലുള്ള വിഡീയോകള്‍ കൂടുതല്‍ വരുന്നുണ്ട്. ഷാഹിദ് കപൂര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്താല്‍ തന്റെ സപ്ലിമെന്ററി പരീക്ഷയ്ക്കായി പഠിച്ചു തുടങ്ങുമെന്ന് പറഞ്ഞും വീഡിയോ വന്നിരുന്നു.

Exit mobile version