‘അദ്ദേഹത്തെ എതിര്‍ക്കാം, ഇഷ്ടപ്പെടാതിരിക്കാം, പക്ഷെ അവഗണിക്കാന്‍ കഴിയില്ല’ നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന വിഎസ് അച്യുതാനന്ദന് ആശംസകളുമായി സന്ദീപ് വാര്യര്‍

പാലക്കാട്: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ ഇന്ന് നൂറാം പിറന്നാള്‍ ആഘോഷിക്കുകയാണ്. രാഷ്ട്രീയ പ്രമുഖരടക്കം നിരവധി പേരാണ് അദ്ദേഹത്തിന് നേരിട്ടും അല്ലാതെയും ജന്മദിനാശംസകള്‍ നേര്‍ന്നത്.

ഇപ്പോഴിതാ നൂറാംജന്മദിനത്തില്‍ വി എസ് അച്യുതാനന്ദന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് വാര്യര്‍ വിഎസ് അച്യുതാനന്ദന് ജന്മാദിനാശംസകള്‍ അറിയിചിച്ചരിക്കുന്നത്.

also read: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടം: ഡ്രൈവര്‍ ജോമോന്റെ രക്തത്തില്‍ ലഹരി സാന്നിധ്യം ഇല്ല; 23 മണിക്കൂറിന് ശേഷമെടുത്ത സാംപിളിനെ ചൊല്ലി ആക്ഷേപം

‘നിങ്ങള്‍ക്ക് അദ്ദേഹത്തെ എതിര്‍ക്കാം. ഇഷ്ടപ്പെടാതിരിക്കാം, പക്ഷെ അവഗണിക്കാന്‍ കഴിയില്ല. കേരള രാഷ്ട്രീയ ചരിത്രം എഴുതുമ്പോള്‍ അതില്‍ വി എസ് എന്ന രണ്ട് അക്ഷരം തീര്‍ച്ചയായും ഉണ്ടാകും. നൂറാം പിറന്നാള്‍ ആശംസകള്‍,’ എന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘വി എസ് അറ്റ് 100’ എന്ന ചുവന്ന പോസ്റ്ററും വി എസ് കൈ ഉയര്‍ത്തി നില്‍ക്കുന്ന ചിത്രവും സന്ദീപ് വാര്യര്‍ പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വിഎസ് അച്യുതാനന്ദന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകള്‍ നിറയുകയാണിപ്പോള്‍.

Exit mobile version