നുണപ്രചാരണം തുടര്‍ന്നോട്ടെ: നുണകള്‍ കെട്ടിപ്പൊക്കിയിട്ടും എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നില്ലേ; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ പരോക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ നുണപ്രചാരണം തുടര്‍ന്നോട്ടെ, നുണകള്‍ കെട്ടിപ്പൊക്കിയിട്ടും എന്തുകൊണ്ട് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നത്, ജനങ്ങള്‍ക്കൊപ്പം നിന്നതുകൊണ്ടും അതേ അവസ്ഥയില്‍ തുടരുന്നതുകൊണ്ടുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ സര്‍ക്കാരാണെന്നും ഒപ്പം നിന്ന സര്‍ക്കാരാണെന്നും ഏത് ആപല്‍ഘട്ടത്തിലും തങ്ങളെ കൈയ്യൊഴിഞ്ഞിട്ടില്ലെന്നും ജനങ്ങള്‍ക്കറിയാം. അതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്. സര്‍ക്കാര്‍ തുടരുന്നത് അതേ നയമാണ്. സര്‍ക്കാരിനെതിരേ നില്‍ക്കുന്നവര്‍ അവരുടെ നയം തുടരും. അത് അവര്‍ തുടരട്ടെ. അതിലേക്ക് കൂടുതലായി കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ ഒരു പെട്ടി കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജവഹര്‍ നഗറിലെ കോണ്‍സുലേറ്റ് ജനറലിന്റെ വസതിയില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് പലതവണ ബിരിയാണിപ്പാത്രങ്ങള്‍ കൊണ്ടുവന്നെന്നും അതില്‍ ലോഹം ഉണ്ടായിരുന്നെന്നും എറണാകുളത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്ന

ു. എന്നാല്‍, ആരോപണം രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണെന്നും വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Exit mobile version