ഓക്‌സിജൻ ലഭിക്കാതെ കർണാടകയിലെ സർക്കാർ കോവിഡ് ആശുപത്രിയിൽ 24 രോഗികൾ മരിച്ചു; ദാരുണം

karnataka covid

ബംഗളൂരു: കർണാടകയിലെ സർക്കാർ ആശുപത്രിയിൽ ഓക്‌സിജൻ വിതരണം നിലച്ചതോടെ 24 രോഗികൾക്ക് ദാരുണമരണം. ഞായറാഴ്ച രാത്രി ചാമരാജ് നഗർ ജില്ലാ ആശുപത്രിയിലാണ് സംഭവമുണ്ടായത്. മരിച്ചവരിൽ 23 പേരും കോവിഡ് ചികിത്സയിലുള്ള രോഗികളാണ്.

കഴിഞ്ഞദിവസം രാത്രി 12.30നും 2.30നും ഇടയിലാണ് ആശുപത്രിയിലെ ഓക്‌സിജൻ വിതരണം നിലച്ചത്. ആകെ 144 രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. സംഭവത്തിൽ കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടു.

എന്നാൽ 24 രോഗികളുടേയും മരണം ഓക്‌സിജൻ ലഭിക്കാതെയല്ലെന്ന് ചാമരാജ് ജില്ലാ ചുമതലയുള്ള മന്ത്രി എസ് സുരേഷ് കുമാർ പറഞ്ഞു. സംഭവത്തിൽ ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version