കൊച്ചുമകന് കൊവിഡ് പകരുമോ എന്ന ഭീതി; രോഗബാധിതരായ വൃദ്ധ ദമ്പതികള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

jaipur | bignewslive

ജയ്പൂര്‍: കൊച്ചുമകന് കൊവിഡ് പകരുമോ എന്ന ഭീതിയെ തുടര്‍ന്ന് വൈറസ് ബാധിതരായ വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ദമ്പതികളായ ഹീരാലാലും ശാന്തി ഭായിയുമാണ് ജീവനൊടുക്കിയത്. ട്രെയിനിന് മുന്നില്‍ ചാടിയാണ് ഇവര്‍ ആത്മഹത്യ ചെയ്തത്.

ഡല്‍ഹി- മുംബൈ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടിയാണ് ഇവര്‍ ജീവനൊടുക്കിയത്. ഞായറാഴ്ച്ച രാവിലെ ചമ്പല്‍ ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഏപ്രില്‍ 29 നാണ് ഹീരാലാലിനും ശാന്തിഭായിക്കും കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ഇരുവരും. കൊച്ചു മകനും മരുമകള്‍ക്കുമൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. ഇവരുടെ മൂത്തമകന്‍ എട്ട് വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇയാളുടെ ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. തങ്ങളില്‍ നിന്നും 18 വയസ്സുള്ള കൊച്ചു മകന് രോഗവ്യാപനം ഉണ്ടാകുമോ എന്ന ഭയമാണ് ഇരുവരേയും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്.

Exit mobile version