കൊല്ലത്ത് വിജയം നേടി എം മുകേഷ്

കൊല്ലം: കൊല്ലം മണ്ഡലം നിലനിർത്തി നടനും സിപിഎം സ്ഥാനാർത്ഥിയുമായ എം മുകേഷ്. കടുത്ത പോരാട്ടം നടന്ന കൊല്ലത്ത് ഇത്തവണയും എൽഡിഎഫിന്റെ തേരോട്ടമാണ്. 2022 വോട്ടിനാണ് എം മുകേഷിന്റെ വിജയം യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയായിരുന്നു മുകേഷിന്റെ എതിരാളി.

സംസ്ഥാനത്തൊട്ടാകെ എൽഡിഎഫ് തരംഗമാണ് കാണാനാവുന്നത്. എൽഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റിലും വിജയം ഉറപ്പിച്ചപ്പോൾ എൻഡിഎ സംപൂജ്യരായി മാറിയിരിക്കുകയാണ്.

Exit mobile version