‘മനുഷ്യനെ തൊട്ടറിഞ്ഞ മണി’; ഉടുമ്പന്‍ചോലയില്‍ എംഎം മണിയുടെ വിജയക്കുതിപ്പ്, ലീഡ് 17000ന് മുകളില്‍

mm mani | bignewslive

ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എംഎം മണിയുടെ വിജയക്കുതിപ്പ്. വോട്ടെണ്ണി തുടങ്ങിയ സമയം മുതല്‍ ശക്തമായ മുന്നേറ്റമാണ് എംഎം മണി കാഴ്ചവക്കുന്നത്. ലീഡ് 17000ന് മുകളിലാണ്. 17677 വോട്ടിന്റെ ലീഡാണ് എംഎം മണിക്കുള്ളത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 1996 ല്‍ കന്നി നിയമസഭ പോരാട്ടത്തില്‍ ആഗസ്തിയോടായിരുന്നു എംഎം മണി പരാജയപ്പെട്ടത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സന്തോഷ് മാധവന്‍ ആണ്.

ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ ഉടുമ്പന്‍ചോല തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസം ആണ് പ്രചാരണ വേദികളില്‍ യുഡിഎഫ് പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണയും ലീഡ് നില 20000 ന് മുകളിലേക്ക് ഉയര്‍ത്തുമെന്നായിരുന്നു ഇടതുമുന്നണിയുടെ അവകാശവാദം

Exit mobile version