ഇവിഎം എണ്ണിത്തുടങ്ങി; ബിജെപി രണ്ടിടത്ത് ലീഡ് ചെയ്യുന്നു

തിരുവനന്തപുരം: തപാൽവോട്ടുകൾക്ക് പിന്നാലെ ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി. തപാൽ വോട്ട് എണ്ണൽ എവസാനിച്ചതോടെ ബിജെപി പാലക്കാട് ഉൾപ്പടെ രണ്ട് മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നതാണ് ശ്രദ്ധേയമായത്.

അതേസമയം, കണ്ണൂരിൽ എൽഡിഎഫ് തേരോട്ടമാണ്. എഴുപതിൽ അധികം മണ്ഡലങ്ങളിലും എൽഡിഎഫിന് ലീഡ് ഉണ്ടായിരുന്നു. എൽഡിഎഫിന്റെ കെടി ജലീൽ പിന്നിലായതും തൃത്താലയിൽ എംബി രാജേഷ് ലീഡ് ചെയ്യുന്നതും തപാൽവോട്ടിനെ ശ്രദ്ധേയമാക്കിയിരുന്നു. പിസി ജോർജ് പൂഞ്ഞാറിലും പിന്നിൽ പോയി.

Exit mobile version