പിണറായി വിജയന്‍, കെ.കെ ശൈലജ, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല മുന്നിലേക്ക്, പാലക്കാട് ബിജെപി ലീഡ് ചെയ്യുന്നു

e sreedharan| bignewslive

കണ്ണൂര്‍: തപാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നില്‍. 400ന് അധികം വോട്ടിനാണ് പിണറായി വിജയന്‍ മുന്നില്‍. മട്ടന്നൂരില്‍ കെ.കെ ശൈലജയും മുന്നിലേക്ക്. ഹരിപ്പാട് രമേശ് ചെന്നിത്തലയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും ആദ്യം മുതല്‍ ലീഡ് നിലനിര്‍ത്തുന്നു.

നേമത്ത് കുമ്മനം രാജശേഖരനും പറവൂരില്‍ വിടി സതീശനും 400 വോട്ടുകള്‍ക്ക് മുന്നിലാണ്. നേമത്ത് കുമ്മനവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മാറി മാറി മുന്നില്‍ വന്നിരുന്നെങ്കിലും 400ന് അധികം വോട്ടുകള്‍ക്ക് ഇപ്പോള്‍ കുമ്മനം മുന്നിട്ട് നില്‍ക്കുകയാണ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗിലെ എ.കെ.എം അഷ്‌റഫ് ലീഡ് ചെയ്യുന്നു. വടകരയില്‍ കെ.കെ രമയും തൃത്താലയില്‍ വി.ടി ബല്‍റാമും ലീഡ് ചെയ്യുന്നു. സിപിഎം സ്ഥാനാര്‍ത്ഥി എംബി രാജേഷ് തൃത്താലയില്‍ ഇപ്പോള്‍ പിന്നിലാണ്. ശക്തമായ മത്സരം നടക്കുന്ന പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാര്‍ ലീഡ് തിരിച്ചുപിടിച്ചു. നേരത്തെ ഇവിടെ ജ്യോതികുമാര്‍ ചാമക്കാല ലീഡ് ചെയ്തിരുന്നു. പാലക്കാട് ബിജെപി ലീഡ് ചെയ്യുന്നു. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ മുന്നില്‍.ഇതോടെ സംസ്ഥാനത്ത് എന്‍.ഡി.എ രണ്ട് സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുകയാണ്.

Exit mobile version