വട്ടിയൂര്‍ക്കാവിലും നേമത്തും എല്‍ഡിഎഫ് മുന്നില്‍; മഞ്ചേശ്വരത്ത് യുഡിഎഫ്

election | bignewslive

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ശ്രദ്ധ നേടിയ മണ്ഡലമായ മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാണ് മുന്നില്‍ നില്‍ക്കുന്നത്.

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നില്‍, പാലായില്‍ ജോസ് കെ. മാണി, നേമത്ത് വി.ശിവന്‍കുട്ടി മുന്നില്‍. ഉടുംമ്പന്‍ചോലയില്‍ എം.എം.മണി, ആറന്മുളയില്‍ വീണ ജോര്‍ജ്, അരുവിക്കരയില്‍ കെ.എസ്.ശബരിനാഥന്‍ എന്നിവര്‍ മുന്നിട്ടു നില്‍ക്കുന്നു.വടക്കാഞ്ചേരിയില്‍ സേവിയര്‍ ചിറ്റിലപ്പിള്ളിക്ക് ആദ്യ ലീഡ്.

റാന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാന്‍ മുന്നില്‍.പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല മുന്നിട്ടുനില്‍ക്കുന്നു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണും ലീഡ് ചെയ്യുന്നു

Exit mobile version