നടി തമന്ന ആശുപത്രി വിട്ടു; കൊവിഡ് ചികിത്സ ഇനി വീട്ടില്‍

കൊവിഡ് 19 സ്ഥിരീകരിച്ച തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയ ആശുപത്രി വിട്ടു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ കൊവിഡ് ചികിത്സ തുടരുമെന്നും താരം അറിയിച്ചു. തമന്ന ഇതുവരെ രോഗമുക്തി നേടിയിട്ടില്ല.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഹൈദരബാദില്‍ വെബ് സീരീസിന്റെ ചിത്രീകരണത്തിലായിരുന്ന തമന്നയ്ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ലോകമെമ്പാടുമുള്ള നിരവധി ആളുകളെ വിഷമിപ്പിക്കുന്ന ഈ ആരോഗ്യ അപകടത്തില്‍ നിന്ന് പൂര്‍ണ്ണമായും കരകയറുമെന്ന് വിശ്വാസമുണ്ടെന്നും താരം കുറിച്ചു.

Exit mobile version