വാഴയിലയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ദേവതയെപ്പോലെ; ചിത്രം പങ്കുവെച്ച് തമന്ന

Tamannaah Bhatia | Bignewslive

വാഴയിലയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ദേവതയെപ്പോലെ തോന്നുമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം തമന്ന ഭാട്ടിയ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ച് കുറിപ്പ് പങ്കിട്ടത്. ദേവിയെ പോലെ അണിഞ്ഞൊരുങ്ങിയായിരുന്നു താരം വാഴയിലയില്‍ ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ചത്.

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഈ ഭക്ഷണരീതി പരിസ്ഥിതിയോട് ചേരുന്നതുമാണെന്ന് താരം കുറിക്കുന്നു. താരത്തിന്റെ കുറിപ്പിന് നടി സാമന്തയും കമന്റ് ചെയ്തിട്ടുണ്ട്. ലൗ ചിഹ്നമാണ് താരം കമന്റ് ചെയ്തിരിക്കുന്നത്.

Exit mobile version