കൊറോണ സ്ഥിരീകരിച്ചു, 24 മണിക്കൂറിനുള്ളില്‍ മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു

റിയാദ്:കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു. കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ ആണ് മരിച്ചത്. 53 വയസ്സായിരുന്നു. കഴിഞ്ഞദിവസം രാവിലെയാണ് ലാലി തോമസിന് കൊറോണ സ്ഥിരീകരിച്ചത്.

നേരത്തെ തന്നെ പ്രമേഹം സംബന്ധമായ പ്രയാസങ്ങളുണ്ടായിരുന്നു. താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞദിവസം രാത്രി ശ്വാസതടസ്സത്തെ തുടര്‍ന്ന് ലാലിക്ക് അനക്കമില്ലാതായതോടെ ഭര്‍ത്താവ് അടുത്തുള്ളവരുടെ ആംബുലന്‍സിന് ബന്ധപ്പെട്ടിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ ആരോഗ്യ വിഭാഗം ജീവനക്കാരാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസമാണ് ലാലിക്ക് കൊറോണ സ്ഥിരീകരിച്ചത്. ഏക മകള്‍ മറിയാമ്മ നാട്ടിലാണ്. റിയാദിലെ ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ ജോലി ചെയ്തുവരികയായിരുന്നു ലാലി.

സൗദിയില്‍ കൊറോണ ബാധിച്ച് മരണപ്പെടുന്ന ആദ്യത്തെ മലയാളി ആരോഗ്യ പ്രവര്‍ത്തകയാണിത്. ദമ്മാമില്‍ കാസര്‍കോട് സ്വദേശിയും കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനാറായി.

Exit mobile version