കെഎം ഷാജി നിയമസഭാംഗമല്ല ; നിയമസഭാ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി

അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഈ മാസം 9 നാണ് കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമയത്തെ വര്‍ഗീയ പ്രചരണത്തിന്റെ പേരില്‍ ഹൈക്കോടതി അയോഗ്യനാക്കി ഉത്തരവിറക്കിയ കെഎം ഷാജി നിയമസഭാംഗം അല്ലാതായെന്നു വ്യക്തമാക്കിക്കൊണ്ടുളള നിയമ സഭാ സെക്രട്ടറി ഉത്തരവ് പുറത്തിറങ്ങി.

ഹൈക്കോടതി വിധിക്കുള്ള സ്റ്റേ അവസാനിച്ചതിനാലും സുപ്രീം കോടതി സ്റ്റേ നീട്ടാത്തതിനാലുമാണ് കെഎം ഷാജി നിയമാസഭാംഗം അല്ലാതായെന്നു ഉത്തരവ് പുറത്തിറക്കിയത്. അതേസമയം ഷാജിയുടെ അപ്പീല്‍ ഇന്നും കോടതിയുടെ പരിഗണനയ്ക്ക് എത്തിയില്ല. അതുകൊണ്ട് തന്നെ നാളെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഷാജിക്ക് സാധിക്കില്ല.

അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഈ മാസം 9 നാണ് കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.

Exit mobile version