വ്യത്യസ്ഥനായൊരു സ്ഥാനാര്‍ത്ഥി ! വോട്ടര്‍മാര്‍ക്ക് രാജിക്കത്തും ചെരുപ്പും നല്‍കി പ്രചരണം ; തെരഞ്ഞെടുപ്പില്‍ പുത്തന്‍ തന്ത്രങ്ങള്‍ പയറ്റുന്ന അകുല ഹനുമാന്തിന്റെ വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

ജഗ്തിയാല്‍ ജില്ലയിലെ കൊറുത്‌ല മണ്ഡലത്തിലെ വോട്ടര്‍മാരുടെ വീടുകളിലെല്ലാം ചെരുപ്പും രാജിക്കത്തും നല്‍കിക്കൊണ്ടാണ് അകുലയുടെ പ്രചാരണം

ഹൈദരബാദ്; തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പല വാഗദാനങ്ങളും സ്ഥാനര്‍ത്ഥികള്‍ തരാറുണ്ട്. എന്നാല്‍ ജയിച്ചുകഴിഞ്ഞാല്‍ സൗകര്യപൂര്‍വ്വം ഇതൊക്കെ മറക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. തെലുങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചരണം പൊടിപൊടിക്കുകയാണ്. പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി ഒരോ സ്ഥാനാര്‍ത്ഥിയും വോട്ടര്‍മാര്‍ക്കരികിലേക്ക് പോകുകയാണ്.

അതില്‍ എടുത്ത് പറയേണ്ടത് തെലങ്കാനയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അകുല ഹനുമാന്തിന്റെ വെറൈറ്റി തെരഞ്ഞെടുപ്പ് പ്രചരണത്തെപ്പറ്റിയാണ്. ജഗ്തിയാല്‍ ജില്ലയിലെ കൊറുത്‌ല മണ്ഡലത്തിലെ വോട്ടര്‍മാരുടെ വീടുകളിലെല്ലാം ചെരുപ്പും രാജിക്കത്തും നല്‍കിക്കൊണ്ടാണ് അകുലയുടെ പ്രചരണം. തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെങ്കില്‍ ഈ ചെരുപ്പ് കൊണ്ടുതന്നെ തന്നെ അടിക്കാം എന്നാണ് അകുല പറയുന്നത്. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഈ രാജികത്ത് ഉപയോഗിച്ച് ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ അധികാരത്തില്‍ നിന്നും താഴെയിറക്കാമെന്നും അദ്ദേഹം പറയുന്നു.

വീഡിയോ കാണാം…

Exit mobile version